പരമേശ്വരിയായി കാജല്‍ അഗര്‍വാള്‍

kajal

ബോളിവുഡ് നടി കങ്കണ റോണത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ‘ക്വീന്‍’ എന്ന സിനിമയുടെ തമിഴ് റീമേക്കില്‍ നായികയായ കാജല്‍ അഗര്‍വാളിന്റെ ലുക്ക് അണിയറക്കാര്‍ പുറത്ത് വിട്ടു. പരമേശ്വരി എന്ന കഥാപാത്രത്തെയാണ് കാജല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.2014ല്‍ വികാസ് ബാല്‍ സംവിധാനം ചെയ്ത ക്വീന്‍ എന്ന സിനിമ നിഷ്‌കളങ്കയായ ഒരു വധുവിന്റെ കഥയാണ് പറഞ്ഞത്. തന്നെ തഴഞ്ഞ പ്രതിശ്രുതവരനെ ഓര്‍ത്ത് കരയാതെ ജീവിതം ആഘോഷിച്ച പെണ്‍കുട്ടിയായാണ് കങ്കണ ചിത്രത്തില്‍ എത്തിയത്. തമിഴ്‌നാട്ടിലെ വിരുദനഗറാണ് പ്രധാന ലൊക്കേഷന്‍. പാരീസ്, ബാഴ്‌സലോണ, ലണ്ടന്‍ എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യും. തമിഴിനെ കൂടാതെ കന്നഡയിലും മലയാളത്തിലും ചിത്രം ഒരുക്കുന്നുണ്ട്. കന്നഡയില്‍ ചിത്രം സംവിധാനം ചെയ്യുന്ന രമേഷ് അരവിന്ദാണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയില്‍ ലിസ ഹെയ്ഡന്‍ അവതരിപ്പിച്ച കഥാപാത്രത്തെ എല്ലാ ഭാഷകളിലും എമി ജാക്‌സനാവും അവതരിപ്പിക്കുക. മലയാളത്തില്‍ അമലാപോളാണ് നായികയാകുന്നത്.