പെലെയ്ക്കുശേഷം എംബാപ്പെ.! ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന കൗമാരതാരം

mbappe

മോസ്‌കോ: ലോകകപ്പ് ചരിത്രത്തില്‍ പെലെയ്‌ക്കൊപ്പം തോള്‍ചേര്‍ന്ന് ഫ്രാന്‍സിന്റെ പത്തൊമ്പതുകാരന്‍ സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെ. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്‌ക്കെതിരേ ഇരട്ട ഗോള്‍ നേടിക്കൊണ്ട് ഒരു മത്സരത്തില്‍ രണ്ട് ഗോള്‍ നേടുന്ന കൗമാര താരമെന്ന റിക്കാര്‍ഡില്‍ പെലെയ്‌ക്കൊപ്പമെത്തിയ എംബാപ്പെ, ക്രൊയേഷ്യക്കെതിരായ ഫൈനലിലും ലക്ഷ്യംകണ്ടു. അതോടെ മറ്റൊരു വിശേഷത്തിലും ഫ്രഞ്ച് താരം പെലെയുടെ ഒപ്പമെത്തി. ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് താരമെന്ന റിക്കാര്‍ഡായിരുന്നു അത്.1958 ലോകകപ്പ് ഫൈനലിലാണ് പെലെ ഇരട്ട ഗോള്‍ നേടിയത്. അന്ന് ഗോള്‍ നേടുമ്പോള്‍ പതിനേഴു വയസായിരുന്നു പെലെയുടെ പ്രായം. ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബാക്കിയാക്കിയ റിക്കാര്‍ഡാണ് എംബാപ്പെ സ്വന്തം പേരില്‍ എഴുതിയത്.