അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ്  അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് അമിത് ഷാ

amith shah

ഹൈദരാബാദ്: 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
പുരോഗതികള്‍ വിലയിരുത്തുമ്പോള്‍, അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പുതന്നെ അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് യോഗത്തില്‍ ഷാ വ്യക്തമാക്കി. ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പേരേല ശേഖര്‍ജിയാണ് മാധ്യങ്ങളെ ഇക്കാര്യം അറിയിച്ചത്.ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് ഷാ ഹൈദരാബാദിലെത്തിയത്. തെലങ്കാനയില്‍ ഭരണം പിടിക്കുന്നതിനായി പദ്ധതി രേഖ തയ്യാറാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് അമിത് ഷാ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.