രാഹുലിനെ കടന്നാക്രമിച്ച് നിര്‍മല സീതാരാമന്‍

nirmala

ന്യൂഡല്‍ഹി: മുസ്ലീം നേതാക്കളുമായുള്ള കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ മതപരമായി വേര്‍തിരിച്ച് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണോ എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
അപകടം പിടിച്ച രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നും അവരുടെ ഇപ്പോഴത്തെ രാഷ്ട്രീയം 1947ലെ വിഭജനകാലത്തിന് സമാനമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കോണ്‍ഗ്രസ് മാത്രമായിരിക്കും അതിന് ഉത്തരവാദിയെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശത്തേയും നിര്‍മല വിമര്‍ശിച്ചു. ശശി തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കുന്നതാണെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.