തരൂരിന്റെ പരാമര്‍ശത്തെ അനുകൂലിച്ച് വി.ഡി.സതീശന്‍

v.d satheeshan

തിരുവനന്തപുരം: ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ ബി.ജെ.പി ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കുമെന്ന ശശി തരൂര്‍ എം.പിയുടെ പ്രസ്താവനയെ അനുകൂലിച്ച് വി.ഡി.സതീശന്‍ എം.എല്‍.എ രംഗത്തെത്തി. മതാധിഷ്ഠിത രാജ്യമാണ് പാകിസ്ഥാന്‍. ഇന്ത്യ മതേതര രാജ്യവും. ഇന്ത്യയെ ഹിന്ദു മതാതിഷ്ഠിത രാജ്യമാക്കാനാണ് സംഘപരിവാര്‍ ശ്രമം. ഇക്കാര്യത്തില്‍ ശശി തരൂര്‍ എം.പി പങ്കുവച്ച ഉത്കണ്ഠകള്‍ക്ക് അടിസ്ഥാനമുണ്ട്. ഏതു തരം തീവ്രവാദത്തെയും എതിര്‍ക്കുക എന്നതാണ് കോണ്‍ഗ്രസുകാരന്റെ ധര്‍മ്മം. അത് പറയാന്‍ ധീരത കാട്ടിയ ശശി തരൂരിനു അഭിവാദ്യങ്ങള്‍ നേരുന്നതായും വി.ഡി.സതീശന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.