ദീപക് നായകനാകുന്ന ഓര്‍മ്മയില്‍ ഒരു ശിശിരം

DEEPAK PARAMBOL

സഹറോളുകളിലൂടെ ശ്രദ്ധേയനായ ദീപക് നായകനാകുന്നു. നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ഓര്‍മ്മയില്‍ ഒരു ശിശിരത്തിലാണ് ദീപക് നായകനാകുന്നത്. പുതുമുഖതാരം അനശ്വരയാണ് ചിത്രത്തിലെ നായിക. തട്ടത്തില്‍ മറയത്ത്, രക്ഷാധികാരി ബൈജു ഒപ്പ്, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ദീപക്. വിഷ്ണു രാജിന്റെ കഥയ്ക്ക് ശിവപ്രസാദ് സി.ജി, അപ്പു ശ്രീനിവാസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. കെയറോഫ് സൈറാ ബാനു, സണ്‍ഡേ ഹോളിഡേ, ബി.ടെക് എന്നിവയ്ക്ക് ശേഷം മാക്‌ട്രോ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം നല്‍കുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം ത്രീഡോട്ട്‌സ് സ്റ്റുഡിയോയില്‍ നടന്നു.