യന്തിരന്‍ രണ്ടാം ഭാഗം നവംബര്‍ 29ന് തീയറ്ററുകളിലെത്തും

rajini

രജനീകാന്ത് ചിത്രം യന്തിരന്റെ രണ്ടാം ഭാഗം 2 പോയന്റ് ഒ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം നവംബര്‍ 29ന് തീയറ്ററുകളിലെത്തും.സംവിധായകന്‍ ശങ്കര്‍ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്ന സിനിമയുടെ റിലീസ് വി.എഫ്.എക്‌സ് ജോലികള്‍ പൂര്‍ത്തിയാകാനുള്ളതിനാലാണ് നീണ്ടുപോയത്. വി.എഫ്.എക്‌സ് ജോലികള്‍ പൂര്‍ത്തിയാക്കി നല്‍കുന്ന തീയതി കമ്പനികള്‍ അറിയിച്ചിട്ടുണ്ടെന്നും അത് പ്രകാരം നവംബര്‍ 29ന് റിലീസ് ചെയ്യുമെന്നും ശങ്കര്‍ ട്വീറ്റ് ചെയ്തു.രജനീകാന്തിന്റെ തന്നെ 2010ല്‍ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമാണ് രണ്ടാം ഭാഗത്തിലും ഡബിള്‍ റോളാണ് രജനിക്ക്. ഐശ്വര്യ റായ്ക്ക് പകരം എമി ജാക്‌സണ്‍ ആണ് നായിക. അക്ഷയ്കുമാര്‍ വില്ലനായി എത്തുന്നു. മലയാളത്തില്‍ നിന്ന് കലാഭവന്‍ ഷാജോണും ഉണ്ട്.എല്ലാതരം പ്രേക്ഷകരെയും വിസ്മയിപ്പിക്കുന്നതായിരിക്കും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. തമിഴിലും ഹിന്ദിയിലും ഒരേ സമയം ആയിരുന്നു സിനിമയുടെ ചിത്രീകരണം. ഇത് കൂടാതെ 13 ഭാഷകളില്‍ മൊഴിമാറ്റിയും സിനിമ പ്രദര്‍ശിപ്പിക്കും. എ.ആര്‍. റഹ്മാന്‍ ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കിയിരിക്കുന്നത്.