അമ്മയെ തലോടാന്‍ മടിക്കുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം: അബ്ദുസമദ് സമദാനി

samadani

തേവലക്കര : മക്കള്‍ക്ക് രക്ഷിതാക്കളായ അച്ഛനേയും അമ്മയേയും തലോടാന്‍ സാധിച്ചാല്‍ ഒരു നാട്ടിലും വൃദ്ധ സദനങ്ങള്‍ ഉണ്ടാകില്ലെന്ന് എം.പി അബ്ദു സമദ് സമദാനി അഭിപ്രായപ്പെട്ടു. തേവലക്കര ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച മതേര പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലഘട്ടത്തില്‍ അമ്മയെ തലോടാന്‍ മക്കള്‍ മടിക്കുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. ഏറ്റവും വലിയ സര്‍വകലാശാലയാണ് അമ്മ. പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളുടെ അമ്മയും അച്ഛനുമായി അധ്യാപകര്‍ മാറണം. ജീവിത ഗന്ധിയായ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കണം. സഹോദരങ്ങള കൊല്ലാന്‍ വേണ്ട ിയുളള ആയുധപ്പുരകളായി കലാലയങ്ങള്‍ മാറുന്നത് നാടിന് നല്ലതല്ല. വര്‍ഗീയത ഉടലെടുക്കുന്നത് അറിവില്ലായ്മയില്‍ നിന്നാണ്. കുഞ്ഞുങ്ങളെ ശിക്ഷിക്കാനുളള ഇടങ്ങളായി വിദ്യാലയങ്ങള്‍ മാറരുത്. വടിയെടുക്കാതെ സ്‌നേഹത്തോടെയുളള ശിക്ഷണം നല്‍കിയാല്‍ നല്ല ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയും എന്നും സമദാനി പറഞ്ഞു.ചടങ്ങില്‍ പ്രഥമാധ്യാപിക എല്‍.ലീന, ഉപപ്രഥമാധ്യാപകന്‍ എ. ആള്‍ട്രിന്‍,സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ എസ്. സുരേന്ദ്രന്‍പിളള,അക്കാദമിക് കോഓര്‍ഡിനേറ്റര്‍ കാതറിന്‍ ജോസ് ,ഗോപാലകൃഷ്ണപിളള,എന്നിവര്‍ പ്രസംഗിച്ചു.ചടങ്ങില്‍ സ്‌കൂള്‍ ഭാരവാഹികളായ അനില്‍കുമാര്‍,ജയകുമാര്‍ എന്നിവര്‍ സമാദാനിയെ പൊന്നാടയണിയിച്ചാദരിച്ചു