ഒന്‍പത്, പത്ത് ക്ലാസുകളില്‍ നിബന്ധനകള്‍ക്കു വിധേയമായി 1:40 അധ്യാപകവിദ്യാര്‍ഥി അനുപാതം

teacher.jpeg

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ 2018-19 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയത്തില്‍ തസ്തിക നഷ്ടപ്പെട്ട് പുറത്താകുന്ന ഹൈസ്‌കൂള്‍ അധ്യാപകരെ നില നിര്‍ത്തുന്നതിനു മാത്രമായി 9, 10 ക്ലാസുകസിലെ അധ്യാപകവിദ്യാര്‍ഥി അനുപാതം 1:40 എന്ന് നിബന്ധനകള്‍ക്ക് വിധേയമായി കണക്കാക്കാന്‍ നിര്‍ദേശിച്ച് ഉത്തരവിറങ്ങി.
നിബന്ധനകള്‍ ചുവടെ. ഒരു ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഒരു യൂണിറ്റും വിദ്യാഭ്യാസ ഏജന്‍സി ഒരു യൂണിറ്റുമായി കണക്കാക്കണം. അധ്യാപകവിദ്യാര്‍ഥി അനുപാതം 1:40 എന്നത് പുനര്‍ വിന്യസിക്കപ്പെട്ട അധ്യാപകരെ മാതൃക വിദ്യാലയത്തിലേക്ക് തിരികെ വിളിക്കുന്നതിന് ഉപയോഗിക്കാം. ഇത്തരത്തില്‍ സംരക്ഷണം നല്കുന്ന അധ്യാപകരെ അവരുടെ കാറ്റഗറിയില്‍ തൊട്ടടുത്ത് ഉണ്ടാകുന്ന ഒഴിവില്‍ തന്നെ ക്രമീകരിക്കേണ്ടതാണ്. ഭാഷാ അധ്യാപകരെ നില നിര്‍ത്താനും ഈ അനുപാതം ഉപയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു