ചന്ദ്രബാബു നായിഡുവായി റാണാ ദഗ്ഗുപതി

chandra babu naidu

ranaബാഹുബലിയെ വിറപ്പിച്ച പല്‍വാള്‍ ദേവനാകാന്‍ മാത്രമല്ല ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാകാനും തനിക്ക് കഴിയുമെന്ന് തെളിയിക്കാനൊരുങ്ങുകയാണ് തെലുങ്ക് സൂപ്പര്‍ താരം റാണാ ദഗ്ഗുപതി. നടി സാവിത്രിക്കും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിക്കും പുറമേ ഒരുങ്ങുന്ന മറ്റൊരു ബയോപിക്കായ ‘എന്‍.ടി.ആര്‍’ എന്ന ചിത്രത്തിലാണ് റാണ, ചന്ദ്രബാബു നായിഡുവാകുന്നത്.  ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായിരുന്ന എന്‍.ടി.രാമറാവുവിന്റെ ജീവിത കഥയാണ് എന്‍.ടി.ആര്‍. എന്‍.ടി.ആറിന്റെ മകനും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നന്ദമൂരി ബാലകൃഷ്ണയാണ് എന്‍.ടി.ആറായി എത്തുന്നത്. എന്‍.ടി.ആറിന്റെ മരുമകനാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബോളിവുഡ് നടി വിദ്യാ ബാലനും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. എന്‍.ടി.ആറിന്റെ ഭാര്യ ബസവന്തരകം എന്ന കഥാപാത്രമാണ് വിദ്യ അവതരിപ്പിക്കുന്നത്. കീര്‍ത്തി സരേഷ്, മോഹന്‍ ബാബു, സുമന്ത് എന്നിവരും ചിത്രത്തിലുണ്ട്. നടി സാവിത്രിയുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. എന്‍ടിആറിന്റെ ധാരാളം സിനിമകളില്‍ നായികയായി സാവിത്രി അഭിനയിച്ചിട്ടുണ്ട്. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയില്‍ സാവിത്രിയായി വേഷമിട്ടത് കീര്‍ത്തിയായിരുന്നു.ബാലകൃഷ്ണയും സായ് കോരപട്ടി, വിഷ്ണു ഇണ്ടുകുരി എന്നിവര്‍ ചേര്‍ന്നാണ് എന്‍.ടി.ആര്‍ നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തും.