മായാവതി ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും

mayavathi

ലഖ്‌നൗ: ബി.എസ്.പി നേതാവ് മായാവതി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. മുമ്പ് മായാവതി പ്രതിനിധീകരിച്ചിരുന്ന മണ്ഡലമായ അംബേദ്കര്‍ നഗറില്‍ നിന്നോ പശ്ചിമ യു.പിയിലെ ബിജ്‌നോറില്‍ നിന്നോ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.എസ്.പി അദ്ധ്യക്ഷയായതിന് ശേഷം ആദ്യമായിട്ടാകും ലോക്‌സഭയിലേക്ക് മായാവതി മത്സരിക്കുന്നത്. കഴിഞ്ഞവര്‍ഷം അവര്‍ രാജ്യസഭയില്‍ നിന്ന് പ്രതിഷേധസൂചകമായി രാജിവച്ചിരുന്നു.പഴയ അക്ബര്‍പൂര്‍ മണ്ഡലമാണ് പിന്നീട് പുനരേരീകരണത്തിലൂടെ 2002ല്‍ അംബേദ്കര്‍ നഗറായിമാറിയത്. ബി.എസ്.പിയ്ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്.