സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇടുക്കിയില്‍ ഉരുള്‍പൊട്ടി

rain

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ പല’ാഗത്തും ശക്തമായ മഴ തുടരുന്നു. പലയിടങ്ങളും വെള്ളത്തിനടിയിലായി. പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. വ്യാപകമായ ക്യഷിനാശമാണ് മഴയെ തുടര്‍ന്ന് ഉണ്ടായത്. ഇടുക്കി മൂലമറ്റം വാഗമണ്‍ പാതയില്‍ എടാടിനു സമീപം ഉരുള്‍പൊട്ടി. ആലുവ മണപ്പുറവും വെള്ളത്തിനടിയിലായി.രണ്ട് ദിവസം കൂടി മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തീരദേശത്തും മലയോരമേഖലയിലും താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പാലക്കാട്, വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും ആലപ്പുഴ ജില്ലയിലെ മൂന്ന് താലൂക്കുകളിലും വിദ്യാ’്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ കോഴിക്കോട് ജില്ലയില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്ന് കളക്ടര്‍ അറിയിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലെക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. വയനാട്, കോഴിക്കോട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയാണ് അനു’വപ്പെടുന്നത്. നദികളിലെ ജലനിരപ്പും ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ മൂന്നു ഷട്ടറും ഉയര്‍ത്തി. അതിനാല്‍ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.കോഴിക്കോട് കക്കയം ഡാമില്‍ ഷട്ടറുകളും തുറന്നു. കുറ്റ്യാടി പുഴ, ഇരവഴിഞ്ഞി, ചാലിയാര്‍ തുടങ്ങിയ പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് തീരദേശത്ത് താമസിക്കുന്നവര്‍ക്കും നദികളുടെ സമീപത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്ടെ മലയോരമേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. ഇതോടെ 18 ക്യാമ്പുകളിലായി 650 ഓളം ആളുകളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.