ധുബാലയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്

madhubala

ബോളിവുഡിലെ ഇതിഹാസ നടിയായിരുന്ന മധുബാലയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. മധുബാലയുടെ ഇളയ സഹോദരി മധുര്‍ ബ്രിജി ‘ൂഷനാണ് മധുബാലയുടെ സം’വബഹുലമായ ജീവിതത്തെ അ’്രപാളികളിലെത്തിക്കുന്നത്. അതേസമയം, ആരായിരിക്കും സിനിമ സംവിധാനം ചെയ്യുന്നതെന്നോ അ’ിനയിക്കുന്നതെന്നോ അവര്‍ വെളിപ്പെടുത്തിയില്ല. മധുബാലയുടെ ജീവിതം സിനിമയാക്കാന്‍ പകര്‍പ്പവകാശത്തിന് വേണ്ടി നിരവധി സംവിധായകര്‍ നേരത്തെ ബ്രിജി ‘ൂഷണിനെ സമീപിച്ചിരുന്നു. എന്നാല്‍ പകര്‍പ്പവകാശം നല്‍കാന്‍ അവര്‍ തയ്യാറായില്ല. തന്റെ സുഹൃത്തുക്കളായിരിക്കും സിനിമ നിര്‍മിക്കുകയെന്ന് ബ്രിജി പറഞ്ഞു. മധുബാലയുടെ ജീവിതത്തോട് തീര്‍ത്തും നീതി പുലര്‍ത്തിയായിരിക്കും സിനിമ ഒരുക്കുകയെന്ന് ബ്രിജി ‘ൂഷണ്‍ പറഞ്ഞു. ബസന്ത് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മധുബാല മിസ്റ്റര്‍ ആന്‍ഡ് മിസിസ് 55, ഹൗറ ബ്രിഡ്ജ്, കാലാപാനി, ദുലാരി തുടങ്ങിയ നിരവധി സിനിമകളില്‍ അ’ിനയിച്ചു. 1969ല്‍ 36 വയസുള്ളപ്പോഴാണ് മധുബാല കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.