ഒടിയന്‍ ഒക്ടോബര്‍ 11ന്

mohanlal

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഒക്‌ടോബര്‍ 11ന് തിയേറ്ററുകളിലെത്തും. രാവിലെ 7 മണി 9 മിനിട്ടിനാണ് ആദ്യ ഷോ തുടങ്ങുന്നത്. പുതിയ ടീസറിലൂടെയാണ് ഒടിയന്‍ ടീം റിലീസിംഗ് തീയതി പ്രഖ്യാപിച്ചത്. പരസ്യസംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്ര’ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് വില്ലനാകുന്നു. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ സംഘട്ടനം ഒരുക്കുന്ന മലയാള ചിത്രം കൂടിയാണ് ഒടിയന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. സിദ്ധിഖ്, ഇന്നസെന്റ്, നരേന്‍, മനോജ് ജോഷി, കൈലാഷ്, സന അല്‍ത്താഫ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. തിരക്കഥ: ഹരികൃഷ്ണന്‍. സംഗീതം: എം. ജയചന്ദ്രന്‍, ഛായാഗ്രഹണം: ഷാജി കുമാര്‍.