മത്സ്യത്തിലെ മായം : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടെ യോഗം വിളിക്കും

mersy

കൊച്ചി: പരാതി നല്‍കുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതു തടയുമെന്നു വനിതാ കമ്മീഷന്‍. എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന വനിത കമ്മീഷന്‍ മെഗാ അദാലത്തിലാണു കമ്മീഷന്‍ ഇക്കാര്യമറിയിച്ചത്.
പരസ്ത്രീ, പരപുരുഷബന്ധം ആരോപിച്ചുള്ള കേസുകള്‍ വര്‍ധിച്ചു വരുന്നതായും കുടുംബബന്ധങ്ങള്‍ വഴിപിരിയാന്‍ ഇത് ഒരു കാരണമാകുന്നതായും കമ്മീഷന്‍ പറഞ്ഞു. തങ്ങള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക പീഡനങ്ങള്‍ സ്ത്രീകള്‍ തുറന്നു പറയുന്നതു മാറ്റത്തിന്റെ സൂചനയാണ്. പരാതിയുമായി വരുന്ന സ്ത്രീകളെ അനുഭാവപൂര്‍വം പരിഗണിക്കുന്നതിനാല്‍ പരാതികളുടെ എണ്ണം ഓരോ അദാലത്തിലും വര്‍ധിച്ചു വരികയാണെന്നു കമ്മീഷന്‍ വ്യക്തമാക്കി. തന്നെയും കാന്‍സര്‍ രോഗിയായ അമ്മയെയും രണ്ടു സഹോദരിമാരെയും പിതാവ് സംരക്ഷിക്കുന്നില്ല എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ റിട്ടയേര്‍ഡ് എസ്‌ഐയായ പിതാവിനെ അടുത്ത സിറ്റിംഗില്‍ വിളിച്ചുവരുത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു. വാതരോഗം മൂലം നടക്കാനാകാത്ത അമ്മയെ മക്കള്‍ സൈ്വര്യമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്ന പരാതിയില്‍ അമ്മയ്ക്കും മക്കള്‍ക്കും ഒരു വീട്ടില്‍ ജീവിക്കാന്‍ പറ്റുന്ന സാഹചര്യമൊരുക്കാന്‍ നടപടി സ്വീകരിക്കുമെന്നു കമ്മീഷന്‍ അറിയിച്ചു. നടക്കാനാകാത്ത അമ്മയെ പുറത്തു കാറില്‍ ചെന്നു കണ്ടാണു കമ്മീഷന്‍ പരാതി കേട്ടത്. അമ്മയെ സംരക്ഷിക്കാന്‍ തയാറാണെന്നു മകന്‍ കമ്മീഷനെ അറിയിച്ചു. മകന്റെ സാമീപ്യം ആവശ്യപ്പെട്ടാണു അമ്മ കമ്മീഷനെ സമീപിച്ചത്. ഗവ. മെഡിക്കല്‍ കോളജില്‍ ശുചീകരണ തൊഴിലാളികളെ അസഭ്യം പറഞ്ഞതിനു പുരുഷ ജീവനക്കാരനെതിരേ പരാതി കമ്മീഷന്‍ പരിഗണിച്ചു. അടുത്ത അദാലത്തില്‍ ആര്‍എംഒയുടെ റിപ്പോര്‍ട്ട് സഹിതം സെക്യൂരിറ്റി ഓഫീസറോട് ഹാജരാകാനും കമ്മീഷന്‍ ഉത്തരവിട്ടു. 80 പരാതികള്‍ പരിഗണിച്ച അദാലത്തില്‍ 26 പരാതികള്‍ തീര്‍പ്പാക്കി. രണ്ടു പരാതികളില്‍ കൗണ്‍സിലിംഗ് നല്‍കാന്‍ തീരുമാനിച്ചു. 29 കേസുകള്‍ അടുത്ത സിറ്റിംഗിലേക്കു മാറ്റി. മാതാപിതാക്കളെ സംരക്ഷിക്കുന്നില്ല എന്ന ആറു പരാതികള്‍ ആര്‍ഡിഒയ്ക്കു കൈമാറി. കമ്മീഷന്‍ അംഗങ്ങളായ ഷിജി ശിവജി, എം.എസ്. താര, ഇ.എം. രാധ എന്നിവര്‍ക്കു പുറമേ ഡയറക്ടര്‍ വി.എം. കുര്യാക്കോസ്, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ സ്മിതാ ഗോപി, എം.ഇ. അലിയാര്‍, ഖദീജാ റിഷബത്ത്, വനിതാ സെല്‍ എസ്‌ഐ സോണ്‍ മേരി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.