കേരളത്തിലെ കാര്‍ഷിക ഉല്പന്നങ്ങള്‍ അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കും: മന്ത്രി വി.എസ്.സുനില്‍കുമാര്‍

പുനലൂര്‍: കേരളത്തിലെ കര്‍ഷകരുടെ ഉല്പന്നങ്ങള്‍ അന്തര്‍ ദേശീയ തലങ്ങളിലെ മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കാനുളള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പുനലൂരില്‍ ആരംഭിച്ച ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനാണ് ഇത്തരം കമ്പനികള്‍ സംസ്ഥാനത്തെമ്പാടും രൂപികരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടതല്‍ തേന്‍ ഉല്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. പരമാവധി തേന്‍ സംസ്‌കരിച്ച് അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കമ്പനി ചെയര്‍മാന്‍ എസ്.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രഭ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വേണുഗോപാല്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജുസുരേഷ്, കരവാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.രാജന്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ഡോണ്‍.വി.രാജ്. അഡ്വ.പി.ബി. അനില്‍മോന്‍, വി.എസ്.സതീഷ്, കെ.ജെ.രാജന്‍, ഭാരതീപുരം ശശി, കെ.വി.സിജു, മുന്‍ എം.എല്‍.എ.പുനലൂര്‍ മധു, കമ്ബനി ഡയറക്ടര്‍മാരായ സി.അജയപ്രസാദ്, വി.പി.ഉണ്ണികൃഷ്ണന്‍, കെ.രാധാകൃഷ്ണന്‍, ജെ.ജ്യോതികുമാര്‍, കെ.രാജശേഖരന്‍, എസ്.ബിന്ദു, കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.സുകുമാരന്‍ ആചാരി, കെ.എസ്.ഇന്ദുശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേശിയ പുരസ്‌ക്കാരം നേടിയ മന്ത്രി കെ.രാജുവിനെ മുന്‍ എം.എല്‍.എ.കെ.പ്രകാശ്ബാബു ആദരിച്ചു.