പുതിയ ദൃശ്യസംസ്‌കാരത്തിന്റെ പ്രതിരോധം തീര്‍ക്കണം : പ്രിയനന്ദനന്‍

1200px-Priyanandanan_film_maker

തൃശൂര്‍: മൂല്യബോധമുള്ള പുതിയ ദൃശ്യസംസ്‌കാരം വളര്‍ത്തിയെടുക്കാനുളള പ്രതിരോധമാകണം സിനിമ കൂട്ടായ്മകളെന്ന് സംവിധായകന്‍ പ്രിയനന്ദന്‍. തൃശൂര്‍ പ്രസ് ക്ലബ് പ്രതിമാസ സിനിമാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൂപ്പര്‍സ്റ്റാറുകള്‍ക്ക് വഴങ്ങിക്കൊടുത്തിട്ടല്ല മുഴുവന്‍ സംവിധാകയകരും നിലനില്‍ക്കുന്നത്. അത്തരം സംവിധായകര്‍ക്ക് വലിയ ഊര്‍ജ്ജമാണ് സിനിമ പ്രദര്‍ശനങ്ങളുടെ ചെറിയ കൂട്ടായ്മകള്‍ തരുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ചലച്ചിത്രകേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ജോസഫ്, പ്രസ്‌ക്ലബ് പ്രസിഡന്റ് കെ. പ്രഭാത്,പി.പി. പ്രശാന്ത്, ഷാജി പൊന്നമ്പിള്ളി, മധു മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശേഷം ദീപു സംവിധാനം ചെയ്ത ‘ അവര്‍ ഗൗരി ‘ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.