നിവിന്‍-നയന്‍ ഒന്നിക്കുന്ന ലൗ ആക്ഷന്‍ ഡ്രാമ 14ന് ആരംഭിക്കും

nivin-pauly-nayanthara.jpg.image.784.410

നിവിന്‍ പോളിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നടന്‍ ധ്യാന്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രം ലൗ ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണം ജൂലായ് 14ന് ആരംഭിക്കും. അജു വര്‍ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.അജു വര്‍ഗീസും ഉര്‍വശിയും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്, മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവിരങ്ങള്‍ ലഭ്യമായിട്ടില്ല.കഴിഞ്ഞ വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭക്കേണ്ടതായിരുന്നെങ്കിലും താരങ്ങളുടെ ഡേറ്റിന്റെ പ്രശ്‌നം കാരണം നീളുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രമെന്നാണ് ഇതേക്കുറിച്ച് നേരത്തെ ധ്യാന്‍ നല്‍കിയ വിശദീകരണം. തളത്തില്‍ ദിനേശന്റെ കഥാപാത്രവുമായി ചില സാമ്യങ്ങളുണ്ടെങ്കിലും വടക്കുനോക്കിയന്ത്രത്തിന്റെ റീമേക്കല്ല ചിത്രമെന്ന് ധ്യാന്‍ വ്യക്തമാക്കിയിരുന്നു.