ഓണത്തിന് ഓണ്‍ ലൈനായി മത്സ്യം വാങ്ങാം

കോഴിക്കോട്: ഓണത്തിന് ഓണ്‍ലൈനായി മത്സ്യം വാങ്ങാം. മാലിന്യമുക്തമായ മത്സ്യം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായാണ് പുതിയ പദ്ധതി മത്സ്യഫെഡ് ആരംഭിക്കുന്നത്. മത്സ്യ വില്‍പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖാമൂലം ലഭിക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയതായി മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. നിരഞ്ജന്‍ അറിയിച്ചു.
ഓരോസമയത്തും ഓരോ ലാന്‍ഡിംഗ് സെന്ററില്‍ നിന്നും ലഭിക്കുന്ന മത്സ്യം, അപ്പോഴത്തെ വില, എന്നിവ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. ഇതിന്റെ ചുവടുപിടിച്ചാണ് ഓണ്‍ലൈന്‍ മത്സ്യ വിപണനമെന്ന ആശയവുമായി അധികൃതര്‍ തയാറെടുക്കുന്നത്. നിലവിലുള്ള മത്സ്യമാര്‍ട്ടുകള്‍ക്ക് ആവശ്യമായ മത്സ്യം പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിക്കാനും അവ മത്സ്യഫെഡിന്റെ ബേയ്‌സ് സ്‌റ്റേഷനിലേക്ക് വിതരണം നടത്താനുമാണ് ലക്ഷ്യമിടുന്നത്. ഈ ബേസ് സ്‌റ്റേഷനുകളില്‍ സംഭരിക്കുന്ന മത്സ്യമാണ് മത്സ്യമാര്‍ട്ടുകളിലേക്കും സര്‍ക്കാര്‍ , സര്‍ക്കാരിതര സ്ഥാപനങ്ങളിലേക്കും വിതരണം ചെയ്യുക