സാമൂഹിക നീതി ഓഫീസറില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങി

യദുരാജിന്റെ കുടുംബം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതാണെന്നും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് താങ്ങാനാകാത്തതിനാല്‍ പരാതിക്കാരനായ യദുരാജ് പഠനം നിറുത്തി വീട്ടിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരന്റെ മൂത്ത സഹോദരന്‍ മിഥുന്‍ രാജ്(21) കൂലിപ്പണിക്ക് പോകുന്നു. രണ്ടാമത്തെ കുട്ടി പ്ലസ് വണ്ണിന് ചേര്‍ന്നു. കുടുംബത്തിന്റെ സംരക്ഷണവും വിദ്യാഭ്യാസച്ചെലവും സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഏറ്റവും അര്‍ഹമായ സഹായമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടിലുണ്ട്.
മരിച്ച അപ്പൂപ്പന്റെ പേരില്‍ ഒരു സമാശ്വാസവും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു. സ്വന്തമായി വീടില്ലാത്ത കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്.കൊടുങ്ങല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം 1217/18 കേസിന്റെ അന്വേഷണം തൃശൂര്‍ റേഞ്ച് ഐ.ജി വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ഉത്തരവ് സാമൂഹിക നീതിവകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും അയച്ചു. വിവരം സാമൂഹിക നീതി മന്ത്രിയുടെ ശ്രദ്ധയിലെത്തിക്കുന്നതിന് പ്രൈവറ്റ് സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്.