ട്രോളിംഗ് നിരോധന കാലത്ത് സമ്പൂര്‍ണ മല്‍സ്യബന്ധന നിരോധനം നടപ്പാക്കണം

ട്രോളിംഗ് നിരോധന കാലത്ത് സമ്പൂര്‍ണ മല്‍സ്യബന്ധന നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി. എല്ലാത്തരം ബോട്ടുകളും നിരോധന പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. 47 ദിവസം ആയിരുന്ന ട്രോളിംഗ് നിരോധന കാലം. കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 52 ദിവസമായി ഉയര്‍ത്തി. ഈ നടപടി ചോദ്യം ചെയ്ത് കൊല്ലത്തെ ബോട്ടുടമകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. നിരോധന കാലത്ത് മല്‍സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിക്കണം. മത്സ്യ ബന്ധന ബോട്ടുകളുടെ നിരോധന കാര്യത്തില്‍ വിവേചനം പാടില്ല. 9 വൃട പവറിന് മുകളിലുള്ള ബോട്ടുകള്‍ക്കും പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ക്കും നിരോധനം ബാധകമാക്കണം. 1980ലെ കേരള സമുദ്ര മല്‍സ്യബന്ധന നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് കര്‍ശനമായി നടപ്പാക്കണം. സംസ്ഥാന ഫിഷറീസ് വകുപ്പ് സെക്രട്ടറി ഇതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.