പുതിയ വീഡിയോ ഫീച്ചറും ആപ്പുമായി ഇന്‍സ്റ്റാഗ്രാം

ഇന്റര്‍നെറ്റ് മെസേജിംഗ് ആപ്പായ ഇന്‍സ്റ്റാഗ്രാം പുതിയ വീഡിയോ ഫീച്ചറും ആപ്പും അവതരിപ്പിച്ചു.ഫേസ്ബുക്കിലൂടെയാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ് ഇന്‍സ്റ്റാഗ്രാം പുതുമകളെക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്.ഒരു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ഇനി ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്യാനാകും.വീഡിയോ സ്ട്രീമിംഗ് മേഖലയിലെ അതികായരായ യൂട്യൂബുമായി ശക്തമായ മത്സരത്തിനാണ് ഇതോടെ കളമൊരുങ്ങുന്നത്. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ ആല്‍ഫബൈറ്റിന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ് യൂട്യൂബും.ഐജി ടിവി (ഇന്‍സ്റ്റഗ്രാം ടിവി) എന്നാണ് തങ്ങളുടെ പുതിയ സേവനത്തിന് ഇന്‍സ്റ്റാഗ്രാം നല്‍കിയിട്ടുള്ള പേര്.ലക്ഷക്കണക്കിന് അനുയായികളുള്ള ഇന്റര്‍നെറ്റിലെ സൂപ്പര്‍ സ്റ്റാറുകളുടെയും സെലിബ്രിറ്റികളുടെയും മറ്റും തകര്‍പ്പന്‍ വീഡിയോകള്‍ കാണാനും പങ്കുവെയ്ക്കാനുമുള്ള അവസരമാണ് പുതിയ ഫീച്ചറിലൂടെ ഇന്‍സ്റ്റാഗ്രാം ഒരുക്കുന്നത്. ഐജി ടിവി സേവനങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം വന്നതോടെ ഫോസ്ബുക്ക് ഓഹരികളുടെ മൂല്യം 2.3 ശതമാനം വര്‍ദ്ധിച്ച് ഇതാദ്യമായി 200 ഡോളര്‍ കടന്നു.2010 ല്‍ തുടക്കമിട്ട ഫോട്ടോ ഷെയറിഗ് പ്ലാറ്റോഫോമായ ഇന്‍സ്റ്റഗ്രാമിന്റെ ഉപഭോക്താക്കളുടെ എണ്ണം ഒരു ബില്യണ്‍ കഴിഞ്ഞു.ഐജി ടിവി വെര്‍ട്ടിക്കിള്‍ വീഡിയോകളാണ് സപ്പോര്‍ട്ട് ചെയ്യുന്നത്.ഫോണുകളുടെ സ്‌ക്രീനുകളുടെ വലിപ്പം വര്‍ദ്ധിക്കുന്നതിനൊപ്പം വെര്‍ട്ടിക്കിള്‍ വീഡിയോകള്‍ക്ക് പ്രാധാന്യം വര്‍ദ്ധിക്കും.ഈ പ്രാധാന്യം മുതലെടുക്കുക എന്നതാണ് ഐജി ടിവിയുടെ ലക്ഷ്യം.പ്രത്യേക ആപ്പായും ഇന്‍സ്റ്റാഗ്രാമിനൊപ്പവും ഐജി ടിവിയെ കാണാനാവും.ഭാവിയില്‍ യൂട്യൂബിനെപ്പോലെ സ്വതന്ത്ര വീഡിയോ പ്ലാറ്റ്‌ഫോമാക്കി മാറ്റുക എന്നതാണ് ഇന്‍സ്റ്റാഗ്രാമിന്റെ ലക്ഷ്യം.