അമിത് ഷാ ജമ്മു കശ്മീരില്‍

amith shah

ശ്രീനഗര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജമ്മു കശ്മീരില്‍. പിഡിപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെയാണ് അമിത് ഷാ കാഷ്മീര്‍ സന്ദര്‍ശിക്കുന്നത്. ഭാരതീയ ജനസംഘം സ്ഥാപക അധ്യക്ഷന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ പങ്കെടുക്കാനാണു ഷാ കശ്മീരിലെത്തിയത്. നിലവിലെ സ്ഥിതിയില്‍ അമിത് ഷായുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയമായി ഏറെ പ്രാധാന്യം കല്‍പിക്കുന്നുണ്ട്.
ബിജെപി റാലിയെയും അമിത് ഷാ അഭിസംബോധന ചെയ്യും. സംഘടനാ തലത്തിലും അമിത് ഷായ്ക്കു പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.