രാജ്കുമാര്‍ റാവുവും കങ്കണയും ഒന്നിക്കുന്നു

ക്വീന്‍ എന്ന ചിത്രത്തിന് ശേഷം രാജ്കുമാര്‍ റാവുവും കങ്കണ റോണത്തും ഒന്നിക്കുന്നു. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ഇമ്‌ലി എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. നായികയായി കങ്കണയെ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും നായകന്റെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല.
2014ല്‍ സൂപ്പര്‍ ഹിറ്റായ ക്വീന്‍ എന്ന ചിത്രത്തിലാണ് ഹിറ്റ് ജോഡികള്‍ ആദ്യമായി ഒന്നിച്ചത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ക്വീനിലെ അഭിനയത്തിന് കങ്കണ സ്വന്തമാക്കിയിരുന്നു. ഇതു കൂടാതെ മെന്റല്‍ ഹെ ക്യാ എന്ന ചിത്രവും ഇരുവരുടെതായി അണിയറയില്‍ ഒരങ്ങുകയാണ്.പ്രണയത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ ആരംഭിക്കും. 2006ല്‍ ബസു സംവിധാനം ചെയ്ത ഗാംഗ്‌സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് കങ്കണ സിനിമാ ലോകത്തെത്തുന്നത്.