പ്രണയജോടിയായി വീണ്ടും മാധവനും ശ്രദ്ധ ശ്രീനാഥും

vvvv

ബോളിവുഡില്‍ സജീവമായെങ്കിലും ഇപ്പോഴും തമിഴ് സിനിമാപ്രേക്ഷകരുടെ ഇഷ്ട പ്രണയ നായകനാണ് മാധവന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴില്‍ ഒരു റൊമാന്റിക് ചിത്രത്തില്‍ അ’ിനയിക്കാന്‍ ഒരുങ്ങുകയാണ് താരം. മാര എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കല്‍ക്കി എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലിപ് കുമാറാണ്. വിക്രംവേദയില്‍ മാധവന്റെ ജോടിയായ ശ്രദ്ധ ശ്രീനാഥാണ് ഈ ചിത്രത്തിലെയും നായിക. വിക്രംവേദയിലെ ഇരുവരുടെയും കെമിസ്ട്രി പ്രശംസ നേടിയിരുന്നു.
ഷാരൂഖ് ഖാനൊപ്പം അ’ിനയിച്ച സീറോയാണ് മാധവന്റെ റിലീസിനൊരുങ്ങുന്ന ചിത്രം, ആനന്ദ് എല്‍. റായ് സംവിധാനം ചെയ്യുന്ന സീറോയില്‍ സല്‍മാന്‍ ഖാന്‍, ജിമ്മി ഷെര്‍ഗില്‍, ദീപിക പദുകോണ്‍, റാണി മുഖര്‍ജി, കജോള്‍, ആലിയ ‘ട്ട്, കരിഷ്മ കപൂര്‍, ജൂഹി ചൗള തുടങ്ങി നിരവധി താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.