ആസിഫ് അലി ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് നായിക

asif ali&mamtha mohan

സംവിധായകന്‍ ജിസ് ജോയിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങും.മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. പോണ്ടിച്ചേരി, ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. കുടുംബപ്രേക്ഷകരെ ലക്ഷ്യംവച്ചുള്ള തിരക്കഥയാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. രണ്‍ജി പണിക്കര്‍, സിദ്ദിഖ്, ശാന്തി കൃഷ്ണ തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.