മഡോണയുടെ കന്നട ചിത്രത്തില്‍ സുദീപ് നായകന്‍

sudeep&madona

നിവിന്‍ പോളി ചിത്രം പ്രേമത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മഡോണ സെബാസ്റ്റിയന്‍. തുടര്‍ന്ന് തെലുങ്കിലും തമിഴിലുമായി ചില ശ്രദ്ധേയ വേഷങ്ങള്‍ ചെയ്‌തെങ്കിലും മലയാളത്തില്‍ ദിലീപിനൊപ്പം കിംഗ് ലയര്‍ എന്ന ചിത്രത്തില്‍ മാത്രമാണ് മഡോണ അഭിനയിച്ചത്. എന്നാല്‍ ഇപ്പോള്‍ കന്നഡയില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് മഡോണ. സൂപ്പര്‍ താരം കിച്ച സുദീപാണ് ചിത്രത്തിലെ നായകന്‍. കോട്ടിഗോബ3 എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശിവ കാര്‍ത്തികാണ്. ആസിഫ് അലി നായകനാകുന്ന ഇബിലിസാണ് മഡോണയുടെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. അഡ്‌വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ വി.എസ് രോഹിത്താണ് ഇബിലിസിന്റെ സംവിധായകന്‍.