ഹലിചരണ്‍ നര്‍സാരെ കേരളാ ബ്ലാസ്റ്റേഴ്‌സില്‍

haricharan

കൊച്ചി: ഇന്ത്യന്‍ കോണ്ടിനെന്റല്‍ കപ്പില്‍ രാജ്യത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ആസാം സ്വദേശി ഹലിചരണ്‍ നര്‍സാരെ കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ബൂട്ടണിയും. ഐഎസ്എല്ലിന്റെ കഴിഞ്ഞ മൂന്ന് സീസണിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കളിക്കാരനായിരുന്നു ഹലിചരണ്‍. അറ്റാക്കിംഗ് മിഡ് ഫീല്‍ഡര്‍ പൊസിഷനില്‍ കളിക്കുന്ന ഹലിചരണ്‍ അണ്ടര്‍19, അണ്ടര്‍21 അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. എഫ്‌സി ഗോവ, ഡംപോ, പെയ്‌ലിയന്‍ ആരോസ്, ഡിഎസ്‌കെ ശിവാജിയന്‍സ് തുടങ്ങിയ ക്ലബുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്.