രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് റവന്യൂമന്ത്രി

e.chandra sekharan

തിരുവനന്തപുരം:ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രിമാര്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കി. ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങള്‍ ഒരുക്കുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. കോഴിക്കോട് ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചു മന്ത്രിമാരടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ദേശീയ ദുരന്തനിവാരണ സേന എന്‍ ഡി ആര്‍ എഫ് ഇന്ന് ജില്ലയില്‍ എത്തും. ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സേന എത്തുന്നത്. ഉരുള്‍പൊട്ടലും വെള്ളപൊക്കവും മലവെള്ളപാച്ചിലുമുണ്ടായ മേഖലകളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ യു വി ജോസ് പറഞ്ഞു. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി. റവന്യു വകുപ്പ് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കും. ആളുകളെ കാണാതായെന്ന് പറയുന്ന സ്ഥലത്തു ദുരന്ത നിവാരണ അതോറിറ്റി ആദ്യം പോകും. 50 പേര് ദുരന്ത നിവാരണ സേനയില്‍, ആവശ്യമെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് സേന വരും. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് റവന്യൂമന്ത്രി. സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ തമിഴ്!നാട്ടില്‍ നിന്ന് സേന വരും.  സംഭവം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നും പണം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവില്ലെന്നും മന്ത്രി അറിയിച്ചു.