പുത്തന്‍ ഫീച്ചറുമായി ജിമെയില്‍

സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് ജിമെയിലിലും മാറ്റത്തിനൊരുങ്ങുകയാണ്.ഇതിനായി ഒരു പുതിയ ഫീച്ചര്‍ തന്നെ കൊണ്ടുവന്നിരിക്കുകയാണ് ജിമെയില്‍.നഡ്ജ് എന്ന ഫീച്ചറാണ് പുതിയതായി ജിമെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പേര് സൂചിപ്പിക്കുന്ന പോലെ വായിക്കാന്‍ വിട്ട് പോയ മെയിലുകള്‍ ഉപഭോക്താക്കളെ ഓര്‍മ്മിപ്പിക്കുകയാണ് നഡ്ജ് എന്ന ഫീച്ചറിന്റെ ലക്ഷ്യം.പ്രധാനപ്പെട്ട പഴയ മെയിലുകള്‍ക്ക് ഇന്‍ബോക്‌സില്‍ മുന്‍ഗണന നല്‍കുന്നതാണ് നഡ്ജ്. ജിമെയിലിന്റെ ഈ സൗകര്യം ഉപയോഗിക്കുന്നതിനായി ഉപഭോക്താവ് പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല.എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജിമെയിലില്‍ തന്നെ പ്രധാനപ്പെട്ട മെയിലുകള്‍ തിരിച്ചറിയുകയും അവയുടെ സബ്ജക്ട് ലൈനിന് സമീപം സന്ദേശം പ്രത്യക്ഷപ്പെടുകയും ചെയ്യും.മറുപടി ലഭിക്കാത്ത മെയിലുകള്‍ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാനും നഡ്ജ് സഹായിക്കും. ജിമെയില്‍ ലഭ്യമാക്കുന്ന മറ്റൊരു ഫീച്ചറാണ് സ്മാര്‍ട്ട് കമ്പോസ് ടൂള്‍.വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആണ് ഗൂഗില്‍ ഇത് പുറത്തിറക്കിയത്.