രാജ 2 അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും

പോക്കിരി രാജയുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള നീക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമെന്നതിന് സംശയലേശമെന്യേ ഉറപ്പിക്കാനായി റിലീസ് തീയതിയും പ്രഖ്യാപിച്ചു. 2019 മാര്‍ച്ച് 21ന് ചിത്രം തിയറ്ററിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
2010ല്‍ വൈശാഖ് ഒരുക്കിയ ചിത്രമാണ് പോക്കിരി രാജ. എട്ടു വര്‍ഷത്തിനു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ചിത്രീകരണം എന്നു തുടങ്ങുമെന്നുള്ള കാര്യം ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഒന്നാം ഭാഗത്തില്‍ ഉണ്ടായിരുന്ന പൃഥ്വിരാജ് രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമോയെന്നുള്ള കാര്യം ഇതുവരെ തീരുമാനമായിട്ടില്ല.