മെസിക്ക് അഞ്ചാം ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം

messy

ബാഴ്‌സലോണ: യൂറോപ്യന്‍ ലീഗുകളിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. ലിവര്‍പൂളിന്റെ മുഹമ്മദ് സലായെ പിന്തള്ളിയാണ് പുരസ്‌കാര നേട്ടം. അഞ്ചാം തവണയാണു മെസി ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം സ്വന്തമാക്കുന്നത്.
റയല്‍ സോസിദാദിനെതിരെ പകരക്കാരനായി ഇറങ്ങിയ ഒരു ഗോള്‍ നേടിയതാണ് മെസിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ഇതോടെ ലാലിഗയില്‍ 34 ഗോളുകള്‍ മെസി തികച്ചു. 32 ഗോളുകളാണ് സലായുടെ സമ്പാദ്യം.
2010ലാണ് ആദ്യമായി ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം നേടുന്നത്. പിന്നീട് 2012,2013,2017 വര്‍ഷങ്ങളിലും മെസി പുരസ്‌കാരം സ്വന്തമാക്കി.