ദുല്‍ഖര്‍ ചിത്രം എറണാകുളത്ത്

DULKHAR

ഒരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ ആദ്യ ആഴ്ച എറണാകുളത്ത് തുടങ്ങും. ബി.സി. നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ഹിറ്റുകള്‍ക്ക് ശേഷം ഇവര്‍ തിരക്കഥ രചിക്കുന്ന ചിത്രമാണിത്. ആന്റോ ജോസഫാണ് നിര്‍മ്മാതാവ്. ജൂലായ് ആദ്യ ആഴ്ച ദുല്‍ഖര്‍ ജോയിന്‍ ചെയ്യും. തെലുങ്ക് ചിത്രം മഹാനടിയാണ് ദുല്‍ഖറിന്റെ ഒടുവില്‍ റിലീസായ ചിത്രം. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടുന്ന ചിത്രം വിജയക്കുതിപ്പ് തുടരുകയാണ്. തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താല്‍, ബോളിവുഡ് ചിത്രങ്ങളായ കര്‍വാന്‍, സോയ ഫാക്ടര്‍ എന്നിവയാണ് ദുല്‍ഖറിന്റെ മറ്റ് പ്രോജക്ടുകള്‍.