വയനാട് ജില്ലാ കോടതി സമുച്ചയം ഉദ്ഘാടനം മെയ് 18 ന്

court

കല്‍പ്പറ്റ: പുതിയ ജില്ലാ കോടതി സമുച്ചയം മെയ് 18 ന് കല്‍പ്പറ്റയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് 18 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പുതിയ കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദാമാ ശേഷാദ്രി നായിഡു അധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ മന്ത്രി ജി.സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും.ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി ഡോ.വി.വിജയകുമാര്‍ സ്വാഗതം ആശംസിക്കും.പി.ഡബ്ല്യൂ.ഡി ചീഫ് എഞ്ചിനീയര്‍ ഇ.കെ.ഹൈദ്രു റിപ്പോര്‍ട്ട് അവതരിപ്പിക്കും.എം.ഐ.ഷാനവാസ് എം.പി,എം.പി.വീരേന്ദ്രകുമാര്‍.എം.പി,തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍,ഒ.ആര്‍.കേളു,ഐ.സി.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ അഡ്വക്കെറ്റ്‌സ് ഡയറക്ടറിയും സുവനീറും പ്രകാശനം ചെയ്യും.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി,ജില്ലാ കലക്ടര്‍ എസ്.സുഹാസ്,കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.എസ്.മധു,വയനാട് ജില്ലാ പോലീസ് മേധാവി അരുള്‍ ആര്‍.ബി.കൃഷ്ണ,ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ജോസഫ് മാത്യു,വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ.സുരേഷ്,കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ഷണ്മുഖന്‍,കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്,ഡി.സി.എഫ് ആന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജന്‍,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി.ജയേഷ്,ആര്‍.എ.ആര്‍.എസ്.ഡയറക്ടര്‍ പി.രാജേന്ദ്രന്‍,ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ പി.വാണിദാസ്,സുല്‍ത്താന്‍ ബത്തേരി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് സതീഷ് പൂതിക്കാട്,മാനന്തവാടി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ശ്രീകാന്ത് പട്ടയാന്‍,മുന്‍സിപ്പല്‍ വാര്‍ഡ് മെമ്പര്‍ അജി ബഷീര്‍,കേരള അഡ്വക്കറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ പ്രസിഡണ്ട് പി.സുനില്‍ കുമാര്‍, കോണ്‍ട്രാക്ടര്‍ ജയ്ജിത്ത് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാവും.കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.ശശികുമാര്‍ നന്ദി പറയും