കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ജനാധിപത്യ വിരുദ്ധമെന്ന് സദാനന്ദഗൗഡ

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസുമായി സഖ്യത്തിലേര്‍പ്പെട്ടത് ജനാധിപത്യ വിരുദ്ധമെന്ന് ബിജെപി നേതാവ് സദാനന്ദഗൗഡ. പരസ്പരം പോരടിച്ച പാര്‍ട്ടികളാണ് ഇപ്പോള്‍ കൈകോര്‍ത്തിരിക്കുന്നത്. കര്‍ണാടകയില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഭരണം പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യവും ശ്രമം തുടരുകയാണ്. എംഎല്‍എമാരെ ബിജെപി പാളയത്തില്‍ എത്തിക്കാന്‍ നീക്കം നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.