റൂയി ഫാരിയ ഈ സീസണില്‍ യുണൈറ്റഡ് വിടും

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സഹപരിശീലകന്‍ റൂയി ഫാരിയ ഈ സീസണില്‍ ക്ലബ് വിടും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അധികൃതരാണ് ഇക്കാര്യമറിയിച്ചത്. ആഴ്‌സീന്‍ വെംഗര്‍ക്കു പിന്മഗാമിയെ തേടുന്ന ആഴ്‌സണലിന്റെ ചുരുക്കപട്ടികയില്‍ ഫാരിയയും ഉണ്ടെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2001 മുതല്‍ ഹൊസെ മൗറിഞ്ഞോയ്‌ക്കൊപ്പമുള്ള ഫാരിയ ആറു ക്ലബ്ബുകള്‍ക്കൊപ്പം 25 ട്രോഫികള്‍ നേടി. വളരെ ചിന്തയ്ക്കും വലിയ ദുഃഖത്തോടെയുമാണ് മൗറിഞ്ഞോയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും ഇതാണ് പിരിയുന്നതിനുള്ള യഥാര്‍ഥ സമയമെന്നും ഫാരിയ പറഞ്ഞു. 17 വര്‍ഷം ലഭിച്ച പരിചയസമ്പത്ത് അവിശ്വസനീയവും ഒരിക്കലും മറക്കാനാവാത്തതുമാണ്. അടുത്ത ജോലി ഏറ്റെടുക്കും മുമ്പ് കുടുംബവുമായി സമയം ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിമാനായ ശിക്ഷ്യന്‍ ഇപ്പോള്‍ ഫുട്‌ബോള്‍ പണ്ഡിതനായി. പരിശീലകനെന്ന നിലയില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാറായെന്ന് ഫാരിയയെ ക്കുറിച്ച് മൗറിഞ്ഞോ പറഞ്ഞു