ആദിക്ക് ശേഷം കാളിദാസനെ നായകനാക്കി ജീത്തു എത്തുന്നു

KAALI

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ആദിയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം മറ്റൊരു സൂപ്പര്‍താര പുത്രനെ നായകനാക്കി തന്റെ പുതിയ ചിത്രവുമായി എത്തുകയാണ് ഹിറ്റ് മേക്കര്‍ ജീത്തു ജോസഫ്. കാളിദാസ് ജയറാമാണ് ജീത്തുവിന്റെ പുതിയ ചിത്രത്തിലെ നായകന്‍. ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ കാളിദാസ് തന്നെയാണ് അറിയിച്ചത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍ ഇമ്രാന്‍ ഹഷ്മി, റിഷി കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഹിന്ദി ചിത്രത്തിന്റെ തിരക്കിലാണ് ജീത്തു. ഇതിനെ ശേഷമായിരിക്കും കാളിദാസ് ചിത്രത്തിലേക്ക് കടക്കുക. എബ്രിഡ് ഷൈന്‍ ഒരുക്കിയ പൂമരമാണ് കാളിദാസിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം. ഇതു കൂടാതെ അല്‍ഫോണ്‍സ് പുത്രന്റെ തമിഴ് ചിത്രത്തിലും കാളിദാസാണ് നായകന്‍