കോഴിക്കോട് ഫെസ്റ്റ് 2018: സമാപന സമ്മേളനം ഇന്ന്

കോഴിക്കോട്: മന്ത്രിസഭാ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബീച്ചില്‍ നടക്കുന്ന കോഴിക്കോട് ഫെസ്റ്റ് 2018 ന്റെ സമാപന സമ്മേളനം ഇന്ന് വൈകുന്നേരം അഞ്ചിന് മന്ത്രി ടി.പി രാമകൃഷണന്‍ ഉദ്ഘാടനം ചെയ്യും. മികച്ച സ്റ്റാളുകളുകള്‍ക്കുള്ള സമ്മാനദാനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. എക്‌സിബിഷനും ഭക്ഷ്യമേളയും കലാപരിപാടികളും നാളെ അവസാനിക്കും. സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നൂറിലേറെ സ്റ്റാളുകളാണ് ഫെസ്റ്റിലുള്ളത്. വികസനം, പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു. വൈകുന്നേരങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാപരിപാടികള്‍ അരങ്ങേറി. കലാമണ്ഡലത്തിലെ പ്രതിഭകള്‍ അണി നിരന്ന നൃത്ത നിശ ഏറെ ശ്രദ്ധിക്കപ്പെട്ടു. കുടുംബശ്രീ ഒരുക്കുന്ന ഭക്ഷ്യമേളയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ നൂറുകണക്കിനാളുകളാണ് ഭക്ഷ്യമേളയിലെത്തുന്നത്.