പ്ലസ് വണ്‍: സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

കോഴിക്കോട്: ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം. (ംംം.വരെു.സലൃമഹമ.ഴീ്.ശി/ ുെീൃെേ /ാമശി/ളൃമാല വാേഹ).സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്കുള്ള അപേക്ഷ പ്രത്യേകം വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ സ്ലിപ്പുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഒറിജിനല്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ ഹാജരാക്കണം. 2016 ഏപ്രില്‍ ഒന്ന് മുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കായിക രംഗത്തെ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പ് എന്നിവ വേരിഫിക്കേഷന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സമര്‍പ്പിക്കേണ്ടതാണ്. സബ് ജില്ലാ സ്‌കൂള്‍, ബ്ലോക്ക് ലെവല്‍ ആര്‍ജികെഎ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാംസ്ഥാനം വരെ ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ നിന്നും ലഭിക്കുന്ന സ്‌കോര്‍കാര്‍ഡ് ഉപയോഗിച്ച് 26 മുതല്‍ 29 വരെ ഹയര്‍സെക്കന്‍ഡറി വെബ്‌സൈറ്റിലോ, ംംം.ുെീൃെേരീിരശഹ.സലൃമഹമ.ഴീ്.ശി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടിന്റെ പകര്‍പ്പ് വിദ്യാര്‍ഥിയും രക്ഷാകര്‍ത്താവും ഒപ്പ് വച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും സഹിതം ജില്ലയിലെ നിര്‍ദ്ദിഷ്ട ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂണ്‍ 25 ആണ്.