സെറീന ഫ്രഞ്ച് ഓപ്പണില്‍കളിച്ചേക്കില്ല

Serena-Williams

ന്യൂയോര്‍ക്ക് : മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം സെറീന വില്യംസ് അടുത്തവാരം തുടങ്ങുന്ന ഇറ്റാലിയന്‍ ഓപ്പണില്‍നിന്ന് പിന്മാറി. ഇതോടെ ഈമാസം നടക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ സെറീന കളിക്കുന്ന കാര്യം സംശയത്തിലായി. കഴിഞ്ഞവാരം മാഡ്രിഡ് ഓപ്പണില്‍ നിന്നും സെറീന പിന്‍മാറിയിരുന്നു. വിവാഹവും പ്രസവവും കാരണം ആറുമാസത്തോളം കളിക്കളത്തില്‍നിന്ന് വിട്ടുനിന്നിരുന്ന സെറീന കഴിഞ്ഞ ഫെബ്രുവരിയില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. മയാമിയിലും ഇന്ത്യന്‍ വെല്‍സിലും ഡബ്‌ള്യു.ടി.എ ടൂര്‍ണമെന്റുകളില്‍ കളിച്ചശേഷം പിന്നീട് സെറീന കളത്തിലിറങ്ങിയിട്ടില്ല.