വിവാഹം അഭിനയത്തിന് തടസമാകില്ല: സാമന്ത

Samantha Latest Hot Navel Pictures Images in Ramayya Vastavayya

വിവാഹിതയായെങ്കിലും സിനിമ പോലൊരു തൊഴില്‍മേഖലയില്‍ നില്‍ക്കുമ്പോള്‍ ചുംബനരംഗങ്ങളില്‍ അഭിനയിക്കേണ്ടി വരുമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാമന്ത അക്കിനേനി. സിനിമയില്‍ ചുംബനരംഗങ്ങള്‍ ആവശ്യമായി വരും. അത്തരം സന്ദര്‍ഭങ്ങളില്‍ ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും താരം പറഞ്ഞു. സാമന്തയും രാംചരണ്‍ തേജയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച രംഗസ്ഥലം എന്ന ചിത്രം പ്രദര്‍ശനവിജയം നേടി ഇപ്പോഴും തിയറ്ററുകളിലുണ്ട്. രംഗസ്ഥലം ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്ക് എത്തിയപ്പോഴാണ് സാമന്തയോട് ചിത്രത്തിലെ ചുംബനരംഗത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. സിനിമയിലേത് ചുണ്ടോടു ചുണ്ട് ചുംബനമായി പ്രേക്ഷകര്‍ക്കു തോന്നാമെങ്കിലും ചിത്രത്തില്‍ നായകന്റെ കവിളില്‍ ചുംബിക്കുക മാത്രമാണു താന്‍ ചെയ്തത്. കാമറയുടെ ആംഗിളില്‍നിന്ന് നോക്കുമ്പോള്‍ ലിപ്‌ലോക്ക് പോലെ തോന്നുന്നതാണെന്നു സാമന്ത പറയുന്നു. ഇതുകൂടാതെ ചോദ്യം ചോദിച്ചവര്‍ക്കുനേരെ സാമന്തയുടെ മറുചോദ്യവും ഉണ്ടായി. വിവാഹിതരായ നടിമാരോടു മാത്രമേ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാവാറുള്ളൂ. നടന്‍മാരോട് നിങ്ങളാരും ഇത്തരം കാര്യങ്ങള്‍ ചോദിക്കാറില്ലാ. സാമന്ത ചോദിച്ചു.