മലയാളിയുമായി സത്യനും ശ്രീനിയും; നായകന്‍ യുവതാരം

sreenivasan & sathyan

ജയറാം, സൗന്ദര്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സന്ത്യന്‍ അന്തിക്കാട് സിനിമ സംവിധാനം ചെയ്യുന്നു. ഗസറ്റില്‍ പരസ്യപ്പെടുത്തി പി.ആര്‍. പ്രകാശന്‍ എന്നു പേര് മാറ്റിയ പ്രകാശന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാളി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍. സത്യന്‍ അന്തിക്കാട് തന്റെ ഫേസ്ബുക്ക് പേജില്‍ കൂടിയാണ് ഇത് അറിയിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ജോമോന്റെ സുവിശേഷങ്ങള്‍ക്കു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹണിമൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും. എസ്. കുമാര്‍ കാമറ ചലിപ്പിക്കുന്ന ചിത്രത്തിനായി ഗാനങ്ങള്‍ തിട്ടപ്പെടുത്തുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കയാണെന്ന് വ്യക്തമല്ല.