സ്മാര്‍ട്ട്‌ഫോണുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത!

Carbon-Fiber Smartphone

ബെയ്ജിംഗ്: സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സുരക്ഷിതമായ കവചം തെരഞ്ഞെടുക്കുമ്പോള്‍ അതിലെ ഡിസൈനും രൂപവും എല്ലാം ശ്രദ്ധിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നവരാണ് ലോകമെന്പാടുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍.
എന്നാല്‍, രൂപഭംഗിക്ക് വന്‍ വില നല്കി വാങ്ങുന്നത് മാരകരോഗങ്ങള്‍ക്കു കാരണമായേക്കാവുന്നവയാണെന്ന അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നു. കഴിഞ്ഞ ദിവസം ചൈനയിലെ ഷെന്‍ചെന്‍ കണ്‍സ്യൂമര്‍ കൗണ്‍സില്‍ പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ 28 ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്ന 30 സ്മാര്‍ട്ട്‌ഫോണ്‍ കെയ്‌സുകളില്‍ വിഷാംശമുണ്ടെന്ന് സൂചിപ്പിക്കുന്നു. 23 കെയ്‌സുകള്‍ പരിശോധനയില്‍ നിലവാരമുള്ളതായി കണ്ടെത്തി. എന്നാല്‍, ശേഷിക്കുന്നവ മനുഷ്യന് ഹാനികരമായ വിധത്തില്‍ അപകടകരമായ അളവില്‍ വിഷാംശം അടങ്ങിയിട്ടുള്ളതായും കണ്ടെത്തി. ആപ്പിള്‍, ഷവോമി തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വില്‍ക്കുന്ന ഫോണ്‍ കവറുകളില്‍ മിക്കതും ഇത്തരത്തില്‍ സുരക്ഷിതമല്ല. അനുവദനീയമായ അളിലും 47 മടങ്ങ് അധികം പിഎഎച്ച് (പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍) സാന്നിധ്യം ഐഫോണ്‍ കെയ്‌സില്‍ കണ്ടെത്തി. ചര്‍മം, ശ്വാസകോശം, കരള്‍, മൂത്രാശയം, ഉദരം എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്ക് ഒരു കാരണം പിഎഎച്ചാണ്. പ്രത്യുത്പാദനശേഷിയെ പ്രതികൂലമായി ബാധിക്കുന്ന രാസവസ്തുവാണിത്. ചൈനീസ് ബ്രാന്‍ഡ് ആയ യൂണിംഗ് പുറത്തിറക്കിയിരിക്കുന്ന കെയ്‌സുകളില്‍ ഷിമ്മെറിംഗ് പൗഡറിന്റെ അംശം സുരക്ഷിതമായതിനേക്കാളും 1,550 മടങ്ങ് അധികമാണ്. രോമങ്ങള്‍ നീക്കം ചെയ്ത് ശരീരസൗന്ദര്യം വര്‍ധിപ്പിക്കാനുപയോഗിക്കുന്നതാണ് ഷിമ്മെറിംഗ് പൗഡര്‍. ഷെന്‍ചെന്‍ കണ്‍സ്യൂമര്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഷെന്‍ചെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സംപ്ഷന്‍ ക്വാളിറ്റിയാണ് അന്വേഷണം നടത്തിയത്. ചൈനയില്‍ ഫോണ്‍ കെയ്‌സ് നിര്‍മാണത്തിന് പ്രത്യേക നിബന്ധനകള്‍ ഇതുവരെയില്ല. അതുകൊണ്ടുതന്നെ നിലവാരമില്ലാത്ത പ്ലാസ്റ്റിക്കും രാസവസ്തുക്കളും കെയ്‌സ് നിര്‍മാണത്തിന് ഉപയോഗിക്കുന്നു. അതേസമയം, യൂറോപ്യന്‍ യൂണിയനില്‍ പിഎഎച്ചിന് നിയന്ത്രണമുണ്ട്. ചൈനയില്‍നിന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് സ്മാര്‍ട്ട്‌ഫോണ്‍ കെയ്‌സുകള്‍ കയറ്റി അയയ്ക്കപ്പെടുന്നുണ്ട്. ചൈനയില്‍ മാത്രം 100 കോടി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ തങ്ങളുടെ ഫോണിന് കെയ്‌സുകള്‍ ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും ഷെന്‍ചെന്‍, ഗ്വാന്‍ഡോംഗ് പ്രവിശ്യ എന്നിവിടങ്ങളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ കെയ്‌സുകളു