എംജിയില്‍ കുടിവെള്ള സംഭരണ പദ്ധതികള്‍ പൂര്‍ത്തിയായി

mg university

കോട്ടയം: എംജി യൂണിവേഴ്‌സിറ്റിയിലെ കുടിവെള്ള ക്ഷാമത്തിന് ശ്വാശത പരിഹാരമാകുന്ന കുടിവെള്ള സംഭരണ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. 27 ലക്ഷം രൂപ മുടക്കി യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഗ്രൗണ്ടിന് സമീപം നിര്‍മിച്ച കുളത്തില്‍ നിന്നും കുടിവെള്ളം സംഭരിക്കും. ഇതിനു പുറമേ യൂണിവേഴ്‌സിറ്റിയിലെ ചെക്ക് ഡാമിന് സമീപം പൂര്‍ത്തീകരിച്ച 250 മീറ്റര്‍ താഴ്ചയുള്ള കുഴല്‍ക്കിണറില്‍ നിന്നും 50,000 ലിറ്റര്‍ കുടിവെള്ളവും സംഭരിക്കാന്‍ സാധിക്കും. ഇവയ്ക്കു പുറമേ രണ്ട് കുഴല്‍ കിണറുകള്‍കൂടി കാന്പസില്‍ പൂര്‍ത്തിയായി. രണ്ടര കോടി ലിറ്റര്‍ മഴവെള്ളം സംഭരിക്കുന്നതിനു രവീന്ദ്രസരോവരം നവീകരിക്കുന്നതിനുള്ള പദ്ധതിയും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കിയതുമൂലം ഈ വര്‍ഷം യൂണിവേഴ്‌സിറ്റിക്കു ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കേണ്ടി വന്നില്ല. ഈ ഇനത്തില്‍ 35 ലക്ഷം രൂപ യൂണിവേഴ്‌സിറ്റിക്കു ലാഭിക്കാനായി. സിന്‍ഡിക്കേറ്റിന്റെ പ്ലാനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മറ്റി കണ്‍വീനര്‍ ഡോ. കെ. കൃഷ്ണദാസ്, ഫിനാന്‍സ് കമ്മിറ്റി കണ്‍ഫവീനര്‍ ഡോ. കെ. ഷെറഫുദ്ദീന്‍, യൂണിവേഴ്‌സിറ്റി എന്‍ജിനിയര്‍ ജോസ് വര്‍ഗീസ് എന്നിവര്‍ സംഭരണശേഷിയും പരിസര ശുചീകരണവും ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ക്ക് നേതൃത്വം നല്‍കി.