അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ നവീകരിക്കും: മന്ത്രി സി. രവീന്ദ്രനാഥ്

raveendranath

ചാലകുടി: വിദ്യാര്‍ഥി കേന്ദ്രീകൃത രീതിയില്‍ പഠിപ്പിക്കാന്‍ വേണ്ടി യാകും ഇനി അധ്യാപകരെ പരീശിലിപ്പിക്കുകയെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ചാലക്കുടി സര്‍ക്കാര്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂ ട്ടില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുളള നവീകരണ പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥി കേന്ദ്രീകൃത വിദ്യാഭ്യാസ രീതിയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടുന്നതിനൊപ്പം ജീവിതത്തിലും എ പ്ലസ് നേടാന്‍ പ്രാപ്തമാക്കുമാക്കുമെന്നും അടുത്ത വര്‍ഷത്തോടെ വിദ്യാലയങ്ങള്‍ മാത്രമല്ല വിദ്യാഭ്യാസ ഓഫീസുകളും ഹൈടെഹം പറഞ്ഞു. ഒരോ പൊതുവിദ്യാലയങ്ങള്‍ക്കും എന്താണ് ആവശ്യമെന്നു വിദ്യാഭ്യാസ വകുപ്പ് ചോദിച്ചറിയുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. ഓരോ വിദ്യാലായങ്ങള്‍ക്കും ആവശ്യങ്ങള്‍ വ്യത്യസ്തമാണെന്നും അതു കൊണ്ടുതന്നെ വിദ്യാഭ്യാസ വകുപ്പ് അവരുടെ വികസന പരിപാടികള്‍ അടിച്ചേല്‍പ്പിക്കുന്ന നയം സ്വീകരിക്കില്ലെന്നും മന്ത്രി. വ്യക്തമായ ആവശ്യം അറിയാതെ ഫണ്ടു നല്‍കിയാല്‍ കെട്ടിടം പണി മാത്രമാകും പദ്ധതിയായി കണ്ടെത്തുകയെന്നും വിദ്യാഭ്യാസ രീതിയുടെ മാറ്റം അടിമുടി മാറുകയാണന്നും അത് അധ്യാപകരില്‍നിന്നു തുടങ്ങണമെന്നും മന്ത്രി വ്യക്തമാക്കി.ബി.ഡി. ദേവസി എംഎല്‍എ അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ മുഖ്യാതിഥിയായിരുന്നു. വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, വ.ഒ. പൈലപ്പന്‍, യു.വി. മാര്‍ട്ടിന്‍, കെ വി.മോഹനന്‍, ആലീസ് ഷീബു, നൈസി വര്‍ഗീസ്, ഒ.ആര്‍. നാരാ യണന്‍കുട്ടി, കെ.ആര്‍. ശശികുമാര്‍, മോളി ജോസഫ്, എന്‍. ജി. സന്തോഷ്‌കുമാര്‍, എം.ആര്‍. സനോജ് എന്നി