ട്രംപ് മാഫിയാ തലവനെപ്പോലെ: മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമി

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാഫിയാ തലവനെപ്പോലെയാണെന്ന് മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമി. പൂര്‍ണ വിധേയത്വമാണ് ട്രംപ് തന്റെ ഉദ്യോഗസ്ഥരില്‍നിന്ന് ആവശ്യപ്പെടുന്നത്. ലോകം മുഴുവന്‍ തനിക്കെതിരാണെന്ന് അദ്ദേഹം കരുതുന്നു. എല്ലാക്കാര്യത്തിലും അദ്ദേഹം പറയുന്നതു നുണയാണെന്നും കോമി തന്റെ പുസ്തകത്തില്‍ അഭിപ്രായപ്പെടുന്നു. ‘എ ഹയര്‍ ലോയല്‍റ്റി: ട്രൂത്ത്, ലൈസ് ആന്‍ഡ് ലീഡര്ഷിപ്’ എന്ന പുസ്തകം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. കഴിഞ്ഞ വര്‍ഷം മേയില്‍ കോമിയെ എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു ട്രംപ് പുറത്താക്കുകയായിരുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പു വിജയത്തിനു റഷ്യ ഇടപെട്ടുവെന്ന ആരോപണത്തില്‍ അന്വേഷണവുമായി മുന്നോട്ടു പോയതാണ് കാരണം. ശരിയും തെറ്റും തിരിച്ചറിയാനുള്ള ശേഷി ട്രംപിനില്ലെന്നാണു കോമി അഭിപ്രായപ്പെടുന്നത്. അഹംബോധത്തിലൂന്നിയാണ് ട്രംപ് തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. കോമിയുടെ പുസ്തകം വൈറ്റ്ഹൗസിന്റെ പ്രതിച്ഛായയ്ക്കു കൂടുതല്‍ മങ്ങലേല്‍പ്പിക്കുമെന്നാണ് വിലയിരുത്തല്‍.