പ്രകൃതിയില്‍നിന്നും സമൂഹത്തില്‍നിന്നും അറിവുകള്‍ നേടണം: മന്ത്രി രവീന്ദ്രനാഥ്

വരാപ്പുഴ: പാഠപുസ്തത്തില്‍ നിന്നുള്ള അറിവു മാത്രമല്ല പ്രകൃതിയില്‍നിന്നും സമൂഹത്തില്‍നിന്നുമുള്ള അറിവുകള്‍ നേടണ മെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കൂനമ്മാവ് സെന്റ് ഫിലോമിനാസ് എല്‍പി സ്‌കൂളിലെ പാര്‍ക്ക്, കംപ്യൂട്ടര്‍ ലാബ്, ഗ്രീന്‍ ക്ലാസ് റൂം, സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാ. ഫ്രാന്‍സിസ് ഡിക്‌സന്‍ ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. റവ. ഫാ. ഫെലിക്‌സ് ചുള്ളിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം വി.ഡി. സതീശന്‍ എംഎല്‍എ നിര്‍വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്, യേശുദാസ് പറപ്പിള്ളി, കെ.കെ. ശാന്ത, ഹിമ ഹാരീഷ്, കെ.എന്‍. ലത, ഹരി കണ്ടംമുറി, ഡെലീന ബിജു, ലിസി റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു.