അങ്കിത 197ാം സ്ഥാനത്ത്

aki

ന്യൂഡല്‍ഹി: വനിത ടെന്നീസില്‍ ഇന്ത്യയുടെ അങ്കിത റെയ്‌നയ്ക്ക് ലോകറാങ്കിംഗില്‍ 197ാം സ്ഥാനം. ഇന്ത്യയില്‍ നിന്ന് 200 സ്ഥാനത്തിനുള്ളില്‍ എത്തിയ അഞ്ചാമത്തെ ആളാണ് അങ്കിത. സാനിയ മിര്‍സ, നിരുപമ വൈദ്യനാഥന്‍, ശിഖ ഒബ്‌റോയ്, സുനിത റാവു എന്നിവരാണ് നേരത്തെ 200 റാങ്കിനുള്ളില്‍ എത്തിയവര്‍. സിംഗിള്‍സില്‍ സാനിയ 2007ല്‍ 27ാം റാങ്ക് കരസ്ഥമാക്കിയിരുന്നു. നിരുപമ 1997ല്‍ 134ാം സ്ഥാനവും 2005ല്‍ ശിഖ 122ാം സ്ഥാനവും, 2008ല്‍ സുനിത 144 ാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
കഠിനാധ്വാനവും സഹനവുമാണ് തന്നെ ഈ സ്ഥാനത്തിനു അര്‍ഹയാക്കിയതെന്ന് അങ്കിത പറഞ്ഞു. കുറെനാളുകളായി 200നും 250നും ഇടയിലായിരുന്നു സ്ഥാനം. സമയമെടുത്താണ് ഈ സ്ഥാനത്തെത്തിയതെന്നും അങ്കിത പറഞ്ഞു.