ഇന്ധനവില കുറയ്ക്കുമെന്ന് അമിത് ഷാ

amith shah

മുംബൈ: ഇന്ധനവില കുറയ്ക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുംബൈയില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. ഇന്ധനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാകും ഈ വില കുറയ്ക്കലെന്നും അമിത് ഷാ വ്യക്തമാക്കി. യുപിഎ ഭരണകാലത്തേക്കാള്‍ കുറവാണ് മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ധനവിലയെന്ന് അമിത് ഷാ അവകാശപ്പെട്ടു. 2022ല്‍ പുതിയ ഇന്ത്യയെ പടുത്തുയര്‍ത്തുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിനായി പ്രയത്‌നിക്കാന്‍ അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍നിന്ന് നമോ ആപ്പിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു. പിന്നീട് ബിജെപി ജില്ലാ അധ്യക്ഷന്‍മാരുമായും പ്രവര്‍ത്തകരുമായും മോദി ആപ്പിലൂടെ ആശയവിനിമയം നടത്തി.