കേന്ദ്ര സര്‍ക്കാറിനെ വെല്ലുവിളിച്ച് ചന്ദ്രബാബു നായിഡു

naidu.jpeg

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന്റെ വൈകാരികതയുമായി കൡാന്‍ നിന്നാല്‍ അധികാരം തന്നെ നഷ്ടമാകുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റ മുന്നറിയിപ്പ്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടി.ഡി.പി നടത്തി വരുന്ന സൈക്കിള്‍ റാലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു നായിഡു. വെങ്കടപാളത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഗമത്തിലായിരുന്നു മോദിക്കെതിരെയുള്ള നായിഡുവിന്റെ വിമര്‍ശനം. ‘തെലുങ്ക് ജനതയുടെ ശക്തിയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് ഇനിയും മനസിലായിട്ടില്ല. മുന്‍ മുഖ്യമന്ത്രി എന്‍.ടി.ആറിനെ മന്ത്രിക്കസേരയില്‍ നിന്നും താഴെയിറക്കാന്‍ ശ്രമിച്ച അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം’ ചന്ദ്രബാബു നായിഡുപറഞ്ഞു. ആന്ധ്രയോട് കളിക്കാന്‍ നിന്നാല്‍ നരേന്ദ്ര മോദിക്കും ഇതുതന്നെയാകും ഫലമെന്നും നായിഡു കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയഭേദമന്യേയാണ് ടി.ഡി.പി സംഘടിപ്പിച്ച റാലിയില്‍ പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഒഴികെ സി.പി.ഐ, സി.പി.എം, ജനസേന എന്നീ പാര്‍ട്ടികള്‍ റാലിയില്‍ പങ്കെടുത്തു.